നടിക്കെതിരായ താക്കീത്; പി.സി ജോര്‍ജിനു മുന്നറിയിപ്പുമായി സ്പീക്കര്‍

0
58

പി.സി ജേര്‍ജ് എം.എല്‍.എ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് നടത്തുന്ന പ്രസ്താവന മനുഷ്യത്വരഹിതമാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഇതിനെതിരെ താന്‍ വഹിക്കുന്ന സ്ഥാനവുമായി ബന്ധപ്പെട്ട് തനിക്ക് ചെയ്യാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം സംഭവങ്ങളില്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്നും ശ്രീരാമകൃഷ്ണന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ അര്‍ദ്ധരാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ നിര്‍മ്മാതാവ് ഏര്‍പ്പെടുത്തിയ കാറിനുള്ളില്‍ വച്ച് രണ്ടരമണിക്കൂറോളം മാനസികവും ശാരീരികവുമായ പീഡനത്തിനിരയായതായി ഒരു നടി പരാതിപ്പെടുകയും ഞെട്ടലോടെ കേരളം അത് കേള്‍ക്കുകയും ചെയ്തതാണ്.

‘അങ്ങനെ ആക്രമിക്കപ്പെട്ടവള്‍ രണ്ടാംദിവസം ഷൂട്ടിങ്ങിനുപോകുമോ ‘ എന്ന മട്ടിലുള്ള പരിഹാസ പ്രയോഗങ്ങള്‍ ഇതേക്കുറിച്ചു നടത്തുന്നത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്നാണ് എന്റെ നിലപാട്. ശരിയാണെന്നു തോന്നുന്നവര്‍ക്ക് ഐക്യപ്പെടാം. അല്ലാത്തവര്‍ക്ക് വിയോജിക്കാം. അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു.

പോലീസ് അന്വേഷിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഏതെങ്കിലും കേസിലെ പ്രതികളെ സംബന്ധിച്ചോ അവര്‍ക്ക് ലഭിക്കേണ്ട ശിക്ഷയെസംബന്ധിച്ചോ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അതിനിടയില്‍ കയറി അഭിപ്രായം പറയുന്ന ശീലമെനിക്കില്ല.
ഇത്തരം സംഭവങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ ന്യായീകരണ വാദവുമായി രംഗത്തുവന്നാല്‍ അത് ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകും. ആരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ ഇത്തരം കമന്റുകള്‍ ഉണ്ടാകാന്‍പാടില്ല എന്ന അഭിപ്രായത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഒരു മനുഷ്യന്‍ എന്നനിലയിലുള്ള എന്റെ ഉറച്ച ബോധ്യമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here