നടിക്കെതിരെയുള്ള പരാമര്‍ശം; പി.സി ജോര്‍ജിന്റെ മെഴിയെടുക്കാന്‍ അനുമതി തേടി

0
95

നടിക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ നിരന്തരം ഉയര്‍ത്തുന്ന പരാമര്‍ശങ്ങളില്‍ സ്പീകര്‍ക്ക് അതൃപ്തി അറിയിച്ച് വനിത കമ്മീഷന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും വനിത കമ്മീഷനെ വിലകല്‍പിക്കാത്ത തരത്തിലും പിസി ജോര്‍ജ് ഉയര്‍ത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെയാണ് വനിത കമ്മീഷന്‍ സ്പീക്കറെ അതൃപ്തി അറിയിച്ചത്.

വിഷയത്തില്‍ പിസി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തും നല്‍കി. അക്രമത്തെ അതിജീവിച്ച നടിയെ നാളെ സന്ദര്‍ശിക്കുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിക്കെതിരായ പി സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ മനുഷ്യത്വ രഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഉന്നത പദവിയിലിരിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും സ്പീക്കര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പി. സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സ്പീക്കറെന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here