പള്‍സര്‍ സുനിക്ക് ദേഹോപദ്രവം: വിയ്യൂറിലേക്ക് മാറ്റാന്‍ നിര്‍ദേശം

0
81

നടി അക്രമണ കേസിലെ പള്‍സര്‍ സുനിയെ  മറ്റൊരു ജയിലിലേക്ക് മാറ്റും. കാക്കനാട് സബ് ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുന്നത്. ഇപ്പോള്‍ കഴിയുന്ന ജയിലില്‍ തന്നെ ചിലര്‍ ദേഹോപദ്രവം ചെയ്യുന്നു എന്ന സുനിയുടെ പരാതി പ്രകാരമാണ് അങ്കമാലി കോടതി ഈ ഉത്തരവ് നല്‍കിയത്.

എന്നാല്‍ ഇവിടെ എന്തെങ്കിലും വെളിപ്പെടുത്തിയാല്‍ ജയിലില്‍ ചെന്ന് അനുഭവിക്കേണ്ടി വരുമെന്ന് സുനി പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോടു പോലും പരാതി പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുനി പറഞ്ഞു. ആഗസ്റ്റ് 30 വരെ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here