പി.വി. അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന്റെ അനുമതി റദ്ദാക്കി

0
92

പി.വി. അന്‍വര്‍ എം.എല്‍.എയുടെ നിലമ്പൂര്‍ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി റദ്ദാക്കി. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി റദ്ദാക്കിയത്.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എങ്കിലും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയുമായി ബോര്‍ഡ് മുന്‍പോട്ട് പോയത്.

ഇന്നു രാവിലെ നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ പാര്‍ക്കിന് അനുമതിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് പാര്‍ക്കിനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് റദ്ദാക്കിയത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന് പിന്നീട് താല്‍കാലിക ലൈസന്‍സ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്.

എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിയ്ക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here