പുതിയ പാര്‍ട്ടി; പ്രതിപക്ഷ പിന്തുണ തേടി ശരദ് യാദവ്

0
78

ജെ.ഡി.യു വിമത നേതാവ് ശരദ് യാദവ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇടഞ്ഞു നില്‍ക്കുന്ന ശരദ് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. കോണ്‍ഗ്രസിന് പുറമെ ഇടതുപാര്‍ട്ടികള്‍, ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കുന്നുണ്ട്.

നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടു ചേര്‍ന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. സാംസ്‌കാരിക വൈവിധ്യം ഭരണഘടനയുടെ ആത്മാവാണ്. സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കുക എന്നപേരിലാണ് യോഗം നടക്കുക. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ശരദ് യാദവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here