രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോര്‍പ്പറേറ്റ് ഫണ്ട് പിരിച്ചത് ബിജെപി. കേന്ദ്ര ഭരണം കൈയ്യാളിയ കാലയളവിലും തിരഞ്ഞെടുപ്പിന് മുന്‍പായും 2987 ദാതാക്കളില്‍നിന്നായി 705 കോടിയാണ് ബി ജെ പിക്ക് ലഭിച്ചത്. അഞ്ചു ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കുറച്ച് കോര്‍പ്പറേറ്റു ഫണ്ട് വാങ്ങിയത് സി.പി.എമ്മും സി.പി.ഐയുമാണ്.
2987 ദാതാക്കളില്‍നിന്നാണ് ബി ജെ പിക്ക് 705 കോടി ലഭിച്ചത്.1546 പേരില്‍നിന്നായി 355.08 കോടി രൂപ പാര്‍ട്ടി നിധിയിലേക്ക് എത്തിയതാണ്. നാലുവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് 2014-25 കാലയളവിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഈ സമയത്ത് നടന്നതാണ് ഇതിനു കാരണം.കോണ്‍ഗ്രസിന് 198.16 കോടി രൂപ ലഭിച്ചപ്പോള്‍ എന്‍സിപിക്ക് 50.73 കോടി രൂപയാണ് ലഭിച്ചത്. സിപിഐഎമ്മിനും സിപിഐഎക്കും 1.89 കോടി രൂപ വീതമാണ് ലഭിച്ചത്. അസോസിയേഷനുകളും യൂണിയനുകളുമാണ് സി പി എമ്മിനും സി പി ഐക്കും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത്.
ബിജെപിക്ക് ലഭിച്ച സംഭാവനയില് 92 ശതമാനവും കോര്‍പ്പറേറ്റ് ഹൗസുകളില്‍ നിന്നാണെന്ന് അസോസിയേഷന് ഫോര്‍ റിഫോംസ് പുറത്ത് വിട്ട കണക്കില്‍ വ്യക്തമാക്കുന്നു. തൊട്ടു പിറകിലായി കോണ്‍ഗ്രസുമുണ്ട്. 85 ശതമാനമാണ് കോണ്‍ഗ്രസ് കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന പിരിച്ചത്. സിപിഎമ്മിന് 17 ശതമാനം ആണെങ്കില്‍ സിപിഐക്ക് ഇത് 4 ശതമാനമാണ്.
ആകെ 956.77 കോടി രൂപയാണ് വന്‍കിട സംരഭകര്‍ അഞ്ച് ദേശീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത്. ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, എന്‍ സി പി എന്നീ പാര്‍ട്ടികളെയാണ് എ ഡി ആര് പരിഗണിച്ചത്. മായാവതിയുടെ ബി എസ് പി ദേശീയപാര്‍ട്ടിയാണെങ്കിലും ഇതിനെ പരിഗണിച്ചിരുന്നില്ല. 1933 പേര് സംഭാവനയുടെ ഫോമില്‍ പാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവരില്‍നിന്ന് 384.04 കോടി രൂപ വിവിധ പാര്‍ട്ടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിലാസം രേഖപ്പെടുത്താത്തവരില്നിന്നും സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്.