മാഡത്തെ വെളിപ്പെടുത്താത്തത് ജയില്‍ നിന്നുള്ള ഉപദ്രവം ഭയന്ന്; സുനി

0
117

മാഡത്തെ വെളിപ്പെടുത്താത്തത് ജയില്‍ നിന്നുള്ള ഉപദ്രവം ഭയന്നെന്ന് പള്‍സര്‍ സുനി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. ജയിലില്‍ വെച്ച് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന സുനിയുടെ പരാതിയിലാണ് ഇയാളെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയത്.

ജയിലില്‍ താന്‍ സുരക്ഷിതനല്ലെന്നും ശാരീരികവും മാനസികവുമായ പീഡനമേല്‍ക്കേണ്ടി വരുന്നെന്നും കോടതിയില്‍ അറിയച്ചതിനെ തുടര്‍ന്നാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സുനിയെ മാറ്റാന്‍ കോടതി ഉത്തരവിട്ടത്. കേസില്‍ മാഡമുണ്ടെന്നു സുനി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ആവര്‍ത്തിച്ചു.

നേരത്തേ, ഈ മാസം പതിനാറിനകം വിഐപിയാരെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ അക്കാര്യം വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നു. ഇന്നലെ സുനിയെ എറണാകുളം സിജെഎം കോടതിയില്‍ എത്തിച്ചിരുന്നു. അങ്കമാലി കോടതിയില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞെങ്കിലും പ്രതിയെ കോടതിയില്‍ ഹാജരാക്കാതെ പോലീസ് റിമാന്‍ഡ് നീട്ടി വാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here