മിഷന് ഇംപോസിബിള്‍ ചിത്രീകരിക്കുമ്പോള്‍ ഹോളിവുഡ് നടന് ടോം ക്രൂസിന് സംഭവിച്ച അപകടവീഡിയോ വൈറല്‍ ആയി. മിഷന് ഇംപോസിബിള്‍ സീരീസ് ചിത്രീകരിക്കുന്നതിനിടെ ടോം ക്രൂസിന് ചാട്ടം പിഴക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെയാണ് അപകടം.
ചിത്രീകരണ രംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കെട്ടിടത്തിലേക്ക് ചാടുന്നതിനിടയില്‍ ടോം ക്രൂസിന്റെ ചാട്ടം പാളിപ്പോകുന്നു. കയറില്‍ തൂങ്ങിയാടുന്ന അദ്ദേഹത്തെ സെറ്റിലുള്ളവര്‍ രക്ഷിക്കുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്.
അപകടത്തില്‍ കാലിന് പരുക്കേറ്റ താരത്തിനു വിദഗ്ദ ചികിത്സ ലഭ്യമാക്കി. 2018 ജൂലൈയിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 2017 ല്‍ പുറത്തിറങ്ങിയ ദ മമ്മിയായിരുന്നു ടോം ക്രൂസ് നായകനായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്.