ഷിജോ പൗലോസിനും ബിനു തോമസിനും ഇന്ത്യാ പ്രസ്‌ക്ലബ്ബിന്റെ ടെക്‌നീക്കല്‍ എക്‌സലന്‍സ് അവാര്‍ഡ്

0
130

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ടെക്‌നീക്കല്‍ എക്‌സെല്ലെന്‍സ് അവാര്‍ഡ്  ഏഷ്യാനെറ്റ് യു.എസ്.എയുടെ ഷിജോ പൗലോസിനും ബിനു തോമസിനും .രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  അക്ഷരസദസില്‍ വെച്ചാകും വീഡിയോ ഗ്രാഫിയിലും എഡിറ്റിങ്ങിലും വിദഗ്ധരായ  ഏഷ്യാനെറ്റ് യു എസ് എ യുടെ ഷിജോ പൗലോസിനും കൈരളി ടിവിയിലെ ബിനു തോമസിനും ടെക്‌നിക്കല്‍ എക്‌സെല്ലെന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കുക. ഓഗസ്റ്റ് 24 മുതല്‍ 26 വരെ ചിക്കാഗോ ഇറ്റാസ്‌കയിലെ ഹോളിഡേ ഇന്നില്‍ നടക്കുന്ന മാധ്യമ മാമാങ്കത്തില്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

അമേരിക്കയില്‍ നിന്നുള്ള പ്രധാനപെട്ട സംഭവങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ കാണുന്നത് ഷിജോ പൗലോസ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെയാണ് . ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ സീനിയര്‍ ക്യാമറാമാനും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ഷിജോ, ഡോക്ടര്‍ കൃഷ്ണ കിഷോറുമായി പ്രവര്‍ത്തിച്ചു തന്ത്രപ്രധാനമായ പല വാര്‍ത്തകളും പ്രേക്ഷകരിലേക്ക് എത്തിച്ചു വിജയിച്ച വ്യക്തിയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോര്‍ട്ടുകള്‍, ട്രംപിന്റെ സ്ഥാനാരോഹണത്തിന്റെ വാഷിങ്ങ്ടണില്‍ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങിയ വാര്‍ത്തകള്‍ക്കു കാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്.

ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയില്‍ നിന്ന് ആരംഭിച്ച അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷന്‍ ചുമതലയും വഹിക്കുന്നു. ഒപ്പം യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ നിര്‍മാണ നിര്‍വഹണവും ഷിജോ പൗലോസിന്റെ ചുമതലയാണ്. മികച്ച ഒരു ക്യാമറാമാനും, പ്രൊഡക്ഷന്‍ വിദഗ്ധനാണ് ഷിജോ പൗലോസ് പത്തു വര്‍ഷമായി ഈ ഫീല്‍ഡില്‍ ഉള്ള ഷിജോ ഏറെ പ്രതിഭയുള്ള വ്യക്തിയാണ്. അതു കൊണ്ട് തന്നെയാണ് അമേരിക്കയിലെ മലയാളികള്‍ മികച്ച ദൃശ്യങ്ങള്‍ക്ക് ഷിജോ പൗലോസിനെ ആശ്രയിക്കുന്നത്. എറണാകുളം ജില്ലയിലെ കാലടി കൊറ്റമം സ്വദേശിയായ ഷിജോ പൗലോസ് ഭാര്യ ബിന്‍സി, മക്കളായ മരിയ, മരിസ്സ എന്നിവര്‍ക്കൊപ്പം ന്യൂ ജേഴ്സിയിലാണ് താമസം.

ബിനുതോമസ് 2008 മുതല്‍ കൈരളിടിവി യു എസ് എ യുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ട്രൈ സ്റ്റേറ്റ് ബ്യൂറോ ചീഫും ആയി ചുമതല വഹിക്കുന്നു. അമേരിക്കയിലെ നിര്‍ണായക ന്യൂസ് വാല്യൂ വിവരങ്ങള്‍ കൈരളി യൂ എസ് എ വീക്കിലി ന്യൂസിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി മികവാര്‍ന്ന വീഡിയോകളിലൂടെ കാഴ്ച ഒരുക്കുന്നു. അമേരിക്കന്‍ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണ്. ഒരു മികച്ച ക്യാമറ ടെക്‌നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ് ഫോട്ടോഗ്രാഫിയിലും തന്റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ച വ്യക്തിയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫൈവ് സ്റ്റാര്‍ ഇലക്ട്രിക് എന്ന എന്‍ജിനീയറിംഗ് & കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ കമ്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു. ന്യൂസുകള്‍ക്കുള്ള വീഡിയോ മുതല്‍ മികച്ച അഭിമുഖങ്ങള്‍ ക്കുള്ള പ്രൊഡക്ഷന്‍ വരെ ബിനുവിന്റെ കൈകളില്‍ ഭദ്രമാണ്. കേരളത്തിലെ ഏറ്റവും മികച്ച എക്‌സ്‌ക്ലൂസ്സീവ് ആയ ഗേറ്റ് ട്രെഡ്‌വെല്ലിന്റെ ഇന്റര്‍വ്യൂ വീഡിയോയ്ക്ക് ക്യാമറ ചലിപ്പിച്ചു പ്രൊഡക്ഷന്‍ നിര്‍വഹിച്ചത് ബിനു തോമസാണ്. ഭാര്യ രാജി, മക്കളായ ജൂലിയ, ജയ്ഡന്‍ എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍ താമസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here