ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയാക്കി അമേരിക്കന്‍ പ്രഖ്യാപനം

0
90


വാഷിങ്ടണ്‍: ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. . പാകിസ്ഥാനില്‍ കഴിയുന്ന സയിദ് സലാഹുദ്ദീനാണ് ഹിസ്ബുള്‍ തലവന്‍. പക്ഷെ പ്രവര്‍ത്തനം കശ്മീരിലാണ്. കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഭീകര സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍.
ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രണ്ട് മാസം പിന്നിട്ട ഉടന്‍ തന്നെയാണ് അടുത്ത തീരുമാനമെത്തുന്നത്. ഭീകര സംഘടനയ്ക്ക് അമേരിക്കയിലുള്ള എല്ലാ ആസ്തികളും മരവിപ്പിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്നും യു എസ് ട്രഷറി വിഭാഗം വ്യക്തമാക്കി.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സലാഹുദ്ദീനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്. സയിദ് സലാഹുദ്ദീന് എല്ലാ പിന്തുണയും നല്‍കുന്ന സമീപനമാണ് പാകിസ്താന്‍ പിന്തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here