അഹമ്മദ് പട്ടേലിന്‍റെ രാജ്യസഭാ ജയം ചോദ്യം ചെയ്ത് ബല്‍വന്ത് സിങ്

0
64
Congress mp Ahmed Patel at parliament house in New Delhi on Wednesday. Express Photo by Anil Sharma. 27.04.2016.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ബി ജെ പി സ്ഥാനാര്‍ഥി ബല്‍വന്ത് സിങ് രാജ്പുത് ഹൈക്കോടതിയെ സമീപിച്ചു. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങ്ങിന്റെ വാദം.തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് എം എല്‍ എമാരെ ബെംഗളുരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതിനെ കുറിച്ചും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ടുകള്‍ അസാധുവാക്കിയതാണ് തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് തുണയായത്.ഇതിനെയാണ് ബല്‍വന്ത് സിങ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. വീറും വാശിയും രാഷ്ട്രീയ നാടകങ്ങളും കലര്‍ന്നതായിരുന്നു ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്കുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ബി ജെ പിയുടെ അമിത് ഷായും സ്മൃതി ഇറാനിയും കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേലുമാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് രാജ്യസഭയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here