ഇന്ത്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ വനിത റഫറികളും

0
94

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനുള്ളവരുടെ പട്ടികയില്‍ വനിതകളും. ഫിഫ റഫറി കമ്മിറ്റി നിയോഗിച്ച 21 മാച്ച് ഒഫീഷ്യലുകളുടെ പട്ടികയിലാണ് വനിതകളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റഫറിമാരെ കൂടാതെ ഏഴു വനിത സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയും ഫിഫ കമ്മിറ്റി നിയമിച്ചിട്ടുണ്ട്. ആറു കോണ്‍ഫെഡറേഷനില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക പുറത്തു വിട്ടത്.

ആദ്യമായാണ് പുരുഷന്മാരുടെ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി വനിതാ റഫറിമാരെ ഫിഫ നിയമിക്കുന്നത്. പുരുഷന്മാരുടെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിത റഫറിമാര്‍ക്ക് അവസരം നല്‍കാന്‍ പറ്റിയ സമയമാണിതെന്ന് ഫിഫ റഫറിയിംഗ് തലവന്‍ മാസിമോ ബുസാക്ക പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇവര്‍ പുരുഷന്മാര്‍ക്കൊപ്പം പരിശീലന പരിപാടികളില്‍ പങ്കെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here