ഇൻഡിഗോയുടെ 13 വിമാനങ്ങൾക്ക് എഞ്ചിൻ തകരാർ; 84 സര്‍വീസുകള്‍ റദ്ദാക്കി

0
72

ഇന്ത്യയിലെ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ 13 വിമാനങ്ങൾ എഞ്ചിൻ തകരാർ മൂലം റദ്ദാക്കി.  84 വിമാനസർവീസുകൾ ഇതുമൂലം തടസ്സപ്പെടും. എയർബസ് നിയോ എയർക്രാഫ്റ്റിലെ എഞ്ചിനുകൾക്കാണു തകരാർ കണ്ടെത്തിയത്. യുണൈറ്റഡ് ടെക്നോളജീസി​​െൻറ പ്രാറ്റ് ആൻഡ് വൈറ്റ്നിയാണ്​ എഞ്ചിനുകൾ നിർമിക്കുന്നത്​. എഞ്ചിനുകളിൽ രൂപപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാൽ പ്രാറ്റ് ആൻഡ് വൈറ്റ്നി ഇൻ‍ഡിഗോക്ക്​ ഈമാസാദ്യം നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ കിട്ടിയ പണമെത്രയെന്ന് വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. കൂടുതൽ എഞ്ചിനുകൾ തകരാറിലായിട്ടു​െണ്ടന്നും എല്ലാത്തിനും പകരം എഞ്ചിനുകൾ ലഭ്യമല്ലെന്നും ഇൻഡിഗോ പ്രസിഡൻറ്​ ആദിത്യ ഘോഷ്​ പറഞ്ഞു. വിമാന സർവീസുകൾ നിർത്തിവക്കേണ്ടി വരുന്നതിൽ തങ്ങൾ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here