എന്‍.വൈ.സി കേരള ഘടകം പിരിച്ചുവിട്ടു,സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി

0
80

ഭൂമി കൈയേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ രംഗത്തുവന്ന എന്‍.സി.പി യുവജനവിഭാഗമായ എന്‍.വൈ.സിയുടെ കേരള ഘടകത്തെ പിരിച്ചുവിട്ടു. കൂടാതെ എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍ നിന്ന് എന്‍.സി.പി കേന്ദ്രനേതൃത്വം പുറത്താക്കുകയും ചെയ്തു.

എന്‍.വൈ.സി ദേശീയ അധ്യക്ഷന്‍ രാജീവ് കുമാര്‍ ഝാ ആണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്. ആരോപണവിധേയനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് മുജീബ് റഹ്മാന്‍ പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പി ജില്ലാ പ്രസിഡന്റുമാരുടെ യോഗം മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ഈ യോഗത്തില്‍ എട്ട് പ്രസിഡന്റുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.അതേസമയം, കായല്‍ കൈയേറിയത് അടക്കം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here