ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി

0
88

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി വെച്ചു. കേസ് നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ കേസ് മാറ്റിവയ്ക്കണമെന്ന പ്രോസ്‌ക്യുഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.

ദിലീപിന്റെ അഭിഭാഷകന്‍ കേസ് മാറ്റിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹവും അറിയിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here