ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും

0
67

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ഇത് രണ്ടാം തവണയാണ് ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിനിമയില്‍നിന്നു ദിലീപിനെ പുറത്താക്കാന്‍ ഈ മേഖലയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണു നടിയെ ആക്രമിച്ച കേസെന്ന വാദമാകും ദിലീപിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുക.

എന്നാല്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നല്‍കരുതെന്നുമാവും പ്രോസിക്യൂഷന്റെ വാദം. എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്.

സിനിമയിലെ ശക്തരായ ഒരുവിഭാഗം പൊലീസിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സഹായത്തോടെ തന്നെ ഇരയാക്കിയെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്ത് കിട്ടി 20 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയതെന്ന പ്രോസിക്യൂഷന്‍ വാദം കള്ളമാണ്. കത്ത് കിട്ടിയ ദിവസം തന്നെ വാട്ട്സ്ആപ് വഴി ഡിജിപിക്കു കൈമാറിയിരുന്നു.

പള്‍സര്‍ സുനി കൊടുത്തയച്ച കത്തില്‍ രണ്ടുകോടിരൂപ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനായി വിളിച്ച ഫോണ്‍ കോളില്‍ ഈ തുകയെക്കുറിച്ചു പറയുന്നുണ്ട്. ഇതുമൂലമാണു പൊലീസിനു നല്‍കിയ പരാതിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി. സന്ധ്യ ചോദ്യം ചെയതതെന്ന ഗുരുതരമായ ആരോപണവും ദിലീപ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തുന്നുണ്ട്.

ചില വ്യക്തികള്‍ തമ്മിലുളള ബന്ധത്തെപ്പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യംചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here