പി.സി. ജോര്‍ജിന്റെ ആരോപണം; നടിയുടെ മൊഴി എടുത്തു

0
78

പി.സി. ജോര്‍ജ് എം.എല്‍.എ നടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായ നടപടിയില്‍ വേദനയുണ്ടെന്നും നടി പറഞ്ഞു.

പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളിലും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ നിലപാടുകളിലും തൃപ്തിയുണ്ടെന്നും നടി പറഞ്ഞതായാണ് വിവരം. നടിയുടെ തൃശൂരിലുള്ള വീട്ടിലെത്തിയാണ് വനിതാ കമ്മീഷന്‍ മൊഴിയെടുത്തത്.

നിര്‍ഭയ കേസിലേതു പോലെ ആക്രമിക്കപ്പെട്ടെങ്കില്‍ നടി പിറ്റേന്ന് ഷൂട്ടിങ് പോയതെങ്ങനെ എന്നായിരുന്നു പരസ്യമായി പി.സി. ജോര്‍ജ് ചോദിച്ചത്. ഇതിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക.

LEAVE A REPLY

Please enter your comment!
Please enter your name here