പ്രിയങ്കയെ പൊങ്കാലയിടുന്നവര്‍ മോദിയെ കാണാതെ പോകരുത്

0
905

സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ നിറമുള്ള  ഷോളും ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെട്ട നടി പ്രിയങ്ക ചോപ്രയ്ക്ക് നേരെ സോഷ്യല്‍ മീഡിയ പൊങ്കാല തുടരുകയാണ്.ഇനി ഇന്ത്യയിലേക്ക്‌ കടന്നു പോകരുത് എന്ന മട്ടിലൊക്കെ വിമര്‍ശനം കനപ്പിക്കുന്നവര്‍ നമ്മുടെ പ്രധാനമന്ത്രിയുടെ ഒരു ചിത്രം കാണാതെ പോകരുത്. അന്താരാഷ്‌ട്ര യോഗാ ദിനത്തിന്‍റെ ഭാഗമായി ത്രിവര്‍ണ്ണ ഷോള്‍ അണിഞ്ഞ് യോഗ ചെയ്യുന്ന നരേന്ദ്ര മോദിയുടെ  ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്നപ്പോള്‍ അതൊരു വെറും ഷോള്‍ ആണ്, 24 ആരക്കാലുകള്‍ ഉള്ള അശോക ചക്രം ഉണ്ടെങ്കിലേ ദേശീയ പതാക ആകൂ എന്നൊക്കെ ന്യായീകരിച്ചവര്‍ ആണ് ഇന്ന് അതേ ഷോളിന്റെ പേരില്‍ പ്രിയങ്കയെ ആക്രമിക്കുന്നത് എന്നതാണ് കൌതുകകരം. അന്ന് ത്രിവര്‍ണ ഷോളുകൊണ്ട് മുഖം തുടച്ച പ്രധാനമന്ത്രി വിമര്‍ശനവും നേരിട്ടിരുന്നു.

എന്തായാലും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രിയങ്ക ചോപ്ര ട്രോളന്മാരുടെ ഇരയാവുന്നത് ഇതാദ്യമായല്ല. സന്ദര്‍ഭത്തിന് യോജിക്കാത്ത വിധമുള്ള വസ്ത്രധാരണത്തിന്റെ പേരില്‍ പല തവണ പഴികേട്ടിട്ടുള്ള പ്രിയങ്കയ്ക്ക് ഇത്തവണ സ്വാതന്ത്ര്യ ദിനാശംസകളുമായി പ്രത്യക്ഷപ്പെട്ട വീഡിയോയിലെ വസ്ത്രധാരണമാണ് പണിയായത്. ഒരു സ്ലീവ് ലസ് ടി-ഷര്‍ട്ടും ധരിച്ച് മൂവര്‍ണ ഷാളും കഴുത്തില്‍ ചുറ്റിയാണ് പ്രിയങ്ക വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചത്.

ഈ മംഗളകരമായ സന്ദര്‍ഭത്തില്‍ ഒരു സാരി ധരിക്കാമായിരുന്നില്ലേയെന്നും കുറഞ്ഞത് ഒരു സല്‍വാര്‍ കമ്മീസ് എങ്കിലും ആവാമായിരുന്നെന്നും, അത് ത്രിവര്‍ണ പതാകയാണ് വിഡ്ഢി അല്ലാതെ ഷാള്‍ അല്ല ഒരല്പം ബഹുമാനമാകാം എന്ന് തുടങ്ങി ഇന്ത്യയിലേക്ക് ഇനി കടന്നു പോകരുതെന്ന താക്കീത് വരെ ലഭിച്ചിട്ടുണ്ട് പ്രിയങ്കയ്ക്ക്. താരം ഇപ്പോള്‍ യു.എസിലാണ് ഉള്ളത്. എന്റെ ഹൃദയം ഇന്ത്യക്കു സ്വന്തം. ജയ് ഹിന്ദ് എന്ന ഹാഷ്ടാഗോടു കൂടിയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.ഇതിനു മുന്‍പ് ജര്‍മനിയില്‍ കാല്‍മുട്ട് കാണുന്ന തരത്തിലുള്ള ഫ്രോക്ക് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ പൂലിവാലു പിടിച്ചിട്ടുള്ളയാളാണ് ബോളിവുഡിന്റെ സ്വന്തം പിങ്കി.

LEAVE A REPLY

Please enter your comment!
Please enter your name here