ബി.സി.സി.ഐക്കെതിരെ വീണ്ടും ശ്രീശാന്ത് ഹൈക്കോടതിയില്‍

0
92

ബി.സി.സി.ഐക്കെതിരെ വീണ്ടും ശ്രീശാന്ത് ഹൈക്കോടതിയില്‍. സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ അനുമതി തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബി.സി.സി.ഐയുടെ എന്‍.ഒ.സി ഉണ്ടെങ്കില്‍ മാത്രമേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാവൂ.

വിലക്ക് ഹൈക്കോടതി നീക്കിയിട്ടും ബി.സി.സി.ഐ എന്‍.ഒ.സി നല്‍കുന്നില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. അടുത്ത മാസം ഒമ്പതിന് ലീഗ് അവസാനിക്കും മുമ്പ് എന്‍.ഒ.സി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. തിങ്കളാഴ്ച്ച ശ്രീശാന്തിന്റെ ഹര്‍ജി കോടതി പരിഗണിക്കും.

ഐ.പി.എല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയ ശ്രീശാന്തിനെ വിലക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി മലയാളി താരത്തിന് അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നു.

ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി കളിക്കാനുള്ള അനുമതിയും നല്‍കി. വിലക്കിനെത്തുടര്‍ന്ന് നാലര വര്‍ഷത്തോളമാണ് ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here