ബ്ലു വെയ്ല്‍ മരണം കേരളത്തില്‍ സ്ഥിരീകരിച്ചിട്ടില്ല; ബെഹ്‌റ

0
95

കേരളത്തില്‍ നടന്ന ചില ആത്മഹത്യകളുടെ പിന്നില്‍ ബ്ലു വെയ്ല്‍ ആണോ എന്ന് സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

ബ്ലു വെയ്ല്‍ മരണം കേരളത്തില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.

ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. ബ്ലു വെയ്‌ലിനെ ഒരു കളിയായി കാണാന്‍ കഴിയില്ല. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ കൊച്ചിയില്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here