ബ്ലൂവെയില്‍ ഗെയിം; ഇടുക്കി സ്വദേശി അറസ്റ്റില്‍

0
74

കൊലയാളി ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിം പ്രചരിപ്പിച്ചതിനു കൗമരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുരിക്കാശേരി സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ട് പ്രകാരമാണ് കേസ്.

ഇയാളുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബ്ലൂ വെയില്‍ ഗെയിമിന്റെ നാല് ഘട്ടങ്ങള്‍ പിന്നിട്ടതായി ഇയാള്‍ സുഹൃത്തിനോടാണ് വെളിപ്പെടുത്തിയിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇരുവരുടെയും ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇയാളെ കൗണ്‍സിലിങ്ങിനു വിധേയമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here