മണിക് സര്‍ക്കാരിന് വധഭീഷണി; കൊല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം

0
60
manik sarkkar
manik sarkkar

ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് ഫേസ്ബുക്കിലൂടെ വധഭീഷണി. റിയ റോയ് എന്ന വ്യക്തിയുടെ പേരിലാണ് സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയും നല്‍കാമെന്നും പോസ്റ്റിലുണ്ട്. വെള്ളിയാഴ്ചയാണ് പൊലീസ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. വ്യാജ പേരിലാണ് പോസ്റ്റുള്ളതെന്ന് പറഞ്ഞ പൊലീസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.വേള്‍ഡ് ആന്റി കമ്യൂണിസ്റ്റ് കൗണ്‍സിലിനു’വേണ്ടി റിയ റോയ് എന്ന വ്യാജ അക്കൗണ്ടില്‍നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here