കരിയറില്‍ നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്ന സായി പല്ലവി ഞെട്ടിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ വാങ്ങുന്നത്. തെലുങ്കിലെ ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിനായി 40 വാങ്ങിയ സായി അടുത്ത സിനിമയില്‍ അത് 70 ലക്ഷമാക്കിയെന്നാണ് പറയുന്നത്. നേരത്തെ ഉണ്ടായിരുന്ന നിബന്ധനകളുടെ അക്കൂട്ടത്തില്‍ സായിയുടെ പുതിയൊരു നിബന്ധന കൂടി വന്നിരിക്കുകയാണ്. നന്നായി ഡാന്‍സ് കളിക്കുന്ന സായിക്ക് സിനിമയില്‍ ആടി പാടുന്നതിനൊന്നും കുഴപ്പമില്ല. സായിയുടെ പുതിയ ഡിമാന്റാണ് സിനിമ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഉമ്മ വെക്കുന്ന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് കൊണ്ടാണ് സായി ഇപ്പോള്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്.
സിനിമകളില്‍ പാട്ട് രംഗങ്ങളും ഡാന്‍സും മറ്റും ആസ്വദിക്കുന്ന സായി പല്ലവിക്ക് സ്ക്രീനിനു മുന്നില്‍ ചുംബിക്കുന്നതിനോട് പൂര്‍ണ വിയോജിപ്പാണുള്ളത്. അത് നടി തുറന്ന് പറയുകയും ചെയ്തിരിക്കുകയാണ്. അടുത്തിടെ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കളുടെ അനുവാദം കിട്ടിയതുകൊണ്ട് മാത്രമാണ് തന്റെ സ്വപ്നങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്. താന്‍ സിനിമയില്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ഒരിക്കലും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമാണ്. അതിനാല്‍ എന്റെ പ്രവര്‍ത്തിയില്‍ അത്രം കാര്യങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണെന്നുമാണ് സായി പറയുന്നത്.
സായിയുടെ ഏറ്റവും പുതിയ ഫിദ എന്ന തെലുങ്ക് ചിത്രം ജൂലൈ അവസാനത്തോട് കൂടിയായിരുന്നു തിയറ്ററുകളിലെത്തിയത്. നിലവില്‍ 40 കോടി ഗ്രോസ് കളക്ഷന്‍ നേടിയ സിനിമ സൂപ്പര്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ മലര് ഹിറ്റായത് പോലെയാണ് ഇപ്പോള്‍ തെലുങ്കില്‍ ഭാനുമതിയും. സായിയുടെ ഭാനുമതി മറ്റൊരു തരംഗമായി മാറിയിരിക്കുകയാണ്.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് സായി ശ്രദ്ധിക്കാറുണ്ട്. ഫിദയ്ക്ക് ശേഷം തമിഴിലെ ഹൊറര്‍ സിനിമ ‘കരു’വാണ് സായിയുടെ അടുത്ത് വരാനിരിക്കുന്ന സിനിമ. ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും നായിക നായകന്മാരായി അഭിനയിച്ച കലി എന്ന സിനിമയും തെലുങ്കിലേക്ക് മൊഴി മാറ്റത്തിന് തയ്യാറെടുക്കുകയാണ്.