മലാല ഇനി ഓക്‌സ്ഫഡില്‍ പഠിക്കും

0
76

പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതിനു താലിബാന്‍ ഭീകരര്‍ വധിക്കാന്‍ ശ്രമിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായിക്കു വിഖ്യാതമായ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. സര്‍വകലാശാലയുടെ കീഴിലുള്ള ലേഡി മാര്‍ഗരറ്റ് ഹാളില്‍ നിന്നു ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളാണു മലാല പഠിക്കുക. ഓക്‌സ്ഫഡ് പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററിലൂടെയാണു മലാല പങ്കുവച്ചത്.

വധിക്കപ്പെട്ട മുന്‍ പാക്ക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ, മ്യാന്‍മറിലെ ഓങ് സാന്‍ സൂ ചി, മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങിയവര്‍ ഓക്‌സ്ഫഡില്‍ ഇതേ കോഴ്‌സില്‍ പഠനം നടത്തിയവരാണ്. താലിബാന്‍ സ്വാധീന മേഖലയായ വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജനിച്ച മലാല നാട്ടിലെ ജീവിതത്തെക്കുറിച്ചു ഡയറിയെഴുതാന്‍ തുടങ്ങിയതോടെയാണു ശ്രദ്ധേയയായത്. ഇതിനു പ്രതികാരമായി താലിബാന്‍ ഭീകരര്‍ നടത്തിയ വധശ്രമത്തില്‍ മലാലയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here