മുരുകന്റെ മരണം; തിരുവനന്തപുരം മെഡി. കോളേജിനും വീഴ്ച

0
55

തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ മുരുകനെ എത്തിക്കുമ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ കോളജ് സൂപ്രണ്ടന്റ്, പ്രിന്‍സിപ്പല്‍ എന്നിവരുടെ റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയെന്നാണ് വിവരം. മുരുകനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് ഉപയോഗയോഗ്യമായ 15 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നു. ട്രോമ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ രണ്ടും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ അഞ്ചും വെന്റിലേറ്ററുകളാണ് സ്റ്റാന്‍ഡ്‌ബൈ ആയി ഉണ്ടിയിരുന്നത്.

കൂടാതെ ഹൃദ്രോഗ വിഭാഗം ഐ.സി.യുവില്‍ രണ്ടെണ്ണത്തില്‍ ഒരെണ്ണം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്നു. പൊള്ളല്‍ ചികിത്സാ വിഭാഗം, അവയവമാറ്റ ചികിത്സാ വിഭാഗം ഐ.സി.യു, സര്‍ജറി ഐ.സി.യു എന്നിവിടങ്ങളിലും വെന്റിലേറ്ററുകള്‍ ലഭ്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here