യോഗിക്കെതിരെ ജലസത്യാഗ്രഹവുമായി ജനങ്ങള്‍

0
75


ഉത്തര്‍പ്രദേശില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജലസത്യാഗ്രഹം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാംഖിപൂര്‍ ഖേരി ജില്ലയിലെ ഹത്വ ഗ്രാമത്തിലുള്ള ജനങ്ങള്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് പ്രതിഷേധം ആരംഭിച്ചത്.

മുഖ്യമന്ത്രി ബുധനാഴ്ച ഹത്വ സന്ദര്‍ശിക്കാനിരുന്നതാണെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ദുരുതാശ്വാസ നടപടികള്‍ ഉടന്‍ കൈക്കൊള്ളാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയെങ്കിലും നാട്ടുകാര്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല.

24 മണിക്കൂറിനുള്ളില്‍ ദുരുതാശ്വാസം എത്തിച്ചില്ലെങ്കില്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമെന്നാണ് നാട്ടുകാരുടെ ഭീഷണി.

 

LEAVE A REPLY

Please enter your comment!
Please enter your name here