വാട്ടര്‍ തീം പാര്‍ക്ക്: റവന്യുമന്ത്രി ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടി

0
87

പി.വി. അന്‍വര്‍ എംഎല്‍എയുടെ മലപ്പുറം കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍
ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടി.

ഒരാഴ്ചയ്ക്കകമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നിയമലംഘനം പരിശോധിച്ചാവണം റിപ്പോര്‍ട്ട്. പാര്‍ക്കുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമ ലംഘനങ്ങള്‍ പുറത്തുവന്നതോടെയാണു നടപടി. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ജിയോളജി വകുപ്പ് അറിയാതെ കുന്നുകള്‍ ഇടിച്ചു നിരത്തിയായിരുന്നു പാര്‍ക്ക് നിര്‍മാണം.

LEAVE A REPLY

Please enter your comment!
Please enter your name here