വിശാല്‍ സിക്ക ഇന്‍ഫോസിസിന്റെ സി.ഇ.ഒ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ചതിനെ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി മൂല്യത്തില്‍ 30,000 കോടി രൂപയുടെ ഇടിവ് ഉണ്ടായി.
രാജിയെ തുടര്‍ന്ന് ഇന്‍ഫോസിസ് ഓഹരികള്‍ 13ശതമാനം ഇടിവാണ് നേരിട്ടത്. ഓഹരികളുടെ വില കൂപ്പുകുത്തിയതോടെ 30000 കോടിയോളം കമ്പനിക്ക് നഷ്ടമായി. ഇതോടെ കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു 2.34 ലക്ഷം കോടിയില്‍നിന്ന് 2.04 ലക്ഷം കോടിയായി.
വ്യാപാരാന്ത്യത്തില്‍ ഓഹരി വില 97.70 രൂപ കുറഞ്ഞ് 923.15 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 13 ശതമാനം വരെ വിലയിടിയുകയുണ്ടായി.
ബോര്‍ഡ് അംഗങ്ങളുമായുള്ള നിരന്തര അഭിപ്രായ വ്യത്യാസമാണ് സിക്കയുടെ രാജിയിലേക്ക് വഴി വച്ചത്. രാജി സ്വീകരിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യു.ബി പ്രവീണ്‍ റാവുവിനൊണ് സിക്കയ്ക്കു പകരമായി താത്കാലിക ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.