വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു

0
66

ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജിവെച്ചു. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്നാണ് രാജികത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പ്രവീണ്‍ റാവുവിന് താത്കാലിക ചുമതല.

ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് പിന്നാലെയാണ് രാജി. വിശാല്‍ സിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇതാകാം രാജിക്കു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

വിശാല്‍ സിക്കയുടെ രാജിക്കത്ത് കമ്പനി സ്വീകരിച്ചതായി കമ്പനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി. വിശാല്‍ സിക്ക ഇനി കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ചുമതല വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here