വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

0
141

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ മുന്‍ പ്രാദേശിക നേതാവും സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസാണ് നടപടിയെടുത്തത്.താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തിയ നേതാവ് ഇത് കാട്ടി ഭീഷണി പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തെന്നായിരുന്നു യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മൊഴി എടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍കാട്ടി ബ്ലാക് മെയില്‍ ചെയ്യുകയും പലപ്പോഴായി 2 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നുമായിരുന്നു മൊഴി.ഇതിനിടെ ഭരണ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതുകൊണ്ടാണ് വീട്ടമ്മ പരാതിയോടൊപ്പം നേരിട്ട് മൊഴിനല്‍കിയിട്ടും സി.പി.എമ്മിന്റെ പ്രാദേശിക നേതാവായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here