വ്യാജ രേഖയിലൂടെ സ്വത്തു തട്ടിയെടുക്കല്‍; ശൈലജയും ഭര്‍ത്താവും കീഴടങ്ങി

0
100

വ്യാജ വിവാഹരേഖ ചമച്ച് കണ്ണൂര്‍ തളിപ്പറമ്പ് ഡെപ്യൂട്ടി രജിസ്ട്രാറുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ അഡ്വക്കേറ്റ് കെ.വി.ശൈലജയും ഭര്‍ത്താവ് കൃഷ്ണ കുമാറും കീഴടങ്ങി.  രാവിലെ 10മണിയോടെയാണ് ഇരുവരും ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്.

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്ന് കീഴടങ്ങിയത്. മൂന്നാഴ്ചയിലേറെയായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പരേതനായ ബാലകൃഷ്ണന്റെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശൈലജയുടെ സഹോദരിയെ ബാലകൃഷണന്‍ വിവാഹം ചെയ്തു എന്ന് വ്യാജരേഖ ചമച്ചാണ് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത് എന്നാണ് വിവരം.

അയാളുടെ സ്വത്തുക്കള്‍ ‘വ്യാജഭാര്യ’യായ ജാനകിയുടെ പേരിലാക്കി. പിന്നീട് ദാനാധാരം എന്നപേരില്‍ സ്വന്തം പേരിലാക്കുകയാണ് ശൈലജ ചെയ്തത്. കൃത്രിമരേഖയുണ്ടാക്കി വീട് തട്ടിയെടുത്ത ശേഷം ഇവര്‍ പിന്നീട് മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു. കേസില്‍ ജാനകിയെ ഈ മാസമാദ്യം അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here