സണ്ണി ലിയോണിന്റെ നായകനാകാന്‍ തയ്യാറെന്ന് സന്തോഷ് പണ്ഡിറ്റ്

0
1323

കൊച്ചിക്കാരെ ആവേശത്തിലാക്കി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെത്തിയത്. തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം സണ്ണി പറയുകയും ചെയ്തു. ഇതാ ഇപ്പോള്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്തു വന്നിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് തന്റെ ആഗ്രഹം അറിയിച്ചത്. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ് ഇങ്ങനെയാണ്;

കേരളത്തില്‍ പ്രമുഖ ഒശിറശ നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..മറിച്ച് അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ യലറ ൃലേെ എടുത്തത് പാരയായ് മക്കളേ. യോഗമില്ലാാാാ) എന്നായിരുന്നു പോസ്റ്റ്.

കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി പറഞ്ഞിരുന്നു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണെന്നും സണ്ണി അറിയിച്ചിരുന്നു.

ഇരുവരുടേയും ആഗ്രഹം ഒന്നായതിനാല്‍ ഇനി പണ്ഡിറ്റ് തന്നെ ആകുമോ സണ്ണിയുടെ മലയാളത്തിലെ നായകന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here