സ്വകാര്യ ബസ് പണിമുടക്ക്‌ തുടങ്ങി ; മലബാറില്‍ യാത്രാ പ്രതിസന്ധി

0
105


യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. മലബാര്‍ മേഖലയില്‍ സമരം യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് വെള്ളിയാഴ്ച്ച സമരം നടത്തുന്നത്.കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.പണിമുടക്കുകൊണ്ട് പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എരിക്കുന്നന്‍ ഹംസ, കണ്‍വീനര്‍ എം. തുളസീദാസ് എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here