ഹണീബി2 ന്റെ ചിത്രീകരണത്തിനിടയില്‍ നടിയോടു മോശമായി പെരുമാറിയ കേസില്‍ സംവിധായകന് ജീന്‍പോള്‍ അടക്കം നാല് പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നല്കി. ഉപാധികളോടെയാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ജീന്‍പോള്‍ ലാലിനെ കൂടാതെ ശ്രീനാഥ് ഭാസി, സിനിമയുടെ അണിയറ പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍, അനിരുദ്ധ് എന്നിവര്‍ക്കും കോടതി ജാമ്യം നല്കി.
അതേസമയം ജീന്‍പോള്‍ അടക്കമുള്ളവര്‍ക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തേ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.