22ന് ദേശീയ ബാങ്ക് പണിമുടക്ക്

0
79

രാജ്യത്തെ പത്ത് ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ബാങ്കുയൂണിയനുകളുടെ ഐക്യവേദി ആഭിമുഖ്യത്തില്‍ 22ന് പണിമുടക്കും. ജനവിരുദ്ധ ബാങ്കിങ്‌നയങ്ങള്‍ തിരുത്തണമെന്നും പൊതുമേഖലാ ബാങ്കുകളെ വിപുലീകരിച്ച് കൂടുതല്‍ജനോപാരപ്രദമാക്കണമെന്നും ആവശ്യപ്പെട്ടാണ് ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് ബാങ്ക്ജീവനക്കാരം ഓഫീസര്‍മാരും ഒന്നായി നീങ്ങുന്നതെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്യൂണിയന്‍സ് (യുഎഫ്ബിയു) ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക് സ്വകാര്യവല്‍ക്കരണ ലയനനീക്കങ്ങള്‍ പിന്‍വലിക്കുക, കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, കിട്ടാക്കടംതിരിച്ചു പിടിക്കാനുള്ള പാര്‍ലമെന്ററി കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുക, വര്‍ധിപ്പിച്ച സേവനനിരക്കുകള്‍ കുറയ്ക്കുക, ജിഎസ്ടിയുടെ പേരിലുള്ള സര്‍വീസ് ചാര്‍ജ് വര്‍ധന ഉപേക്ഷിക്കുക,ആശ്രിത നിയമന പദ്ധതി എല്ലാ ബാങ്കുകളിലേക്കും വ്യാപിപ്പിക്കുക, ഗ്രാറ്റുവിറ്റി പരിധിഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

22ന് പണിമുടക്കുന്ന ജീവനക്കാരും ഓഫീസര്‍മാരും രാജ്യമാകെ പ്രകടനങ്ങളും ധര്‍ണകളുംനടത്തും. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 15ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാരുംഓഫീസര്‍മാരും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. പ്രക്ഷോഭത്തിന്റെ അനുബന്ധമായിസംസ്ഥാനത്തെ എല്ലാ ജില്ലകളിലും സായാഹ്ന ധര്‍ണകളും ജനകീയ കണ്‍വന്‍ഷനുകളും പ്രകടനങ്ങളും സംഘടിപ്പിക്കും. 21ന് ബാഡ്ജ് ധരിച്ചാണ് ജീവനക്കാര്‍ ഓഫീസുകളില്‍ എത്തുക.

ബാങ്കിങ് മേഖലയിലെ സംഘടനകളായ ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ,എഐബിഒഎ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി എന്നി സംഘടനകളാണ് പണിമുടക്കിലുംപാര്‍ലമെന്റ് മാര്‍ച്ചിലും അണിനിരക്കുക. വാര്‍ത്താ സമ്മേളനത്തില്‍ യുഎഫ്ബിയു സംസ്ഥാനകണ്‍വീനര്‍ സി ഡി ജോസണ്‍, എസ് എസ് അനില്‍ (ബെഫി), ആര്‍ വിജയകുമാര്‍ (എന്‍സിബിഇ), എവേണു (ഐഎന്‍ബിഒസി), എം ജി സംഗമേശ്വരന്‍ (എന്‍ഒബിഒ), എം ഡി ഗോപിനാഥ്(എഐബിഒഎ), സഫറുള്ള (ഐഎന്‍ബിഇഎഫ്), എ ശ്രീകുമാര്‍ (എന്‍ഒബിഡബ്ല്യു)അബ്രഹാംഷാജി ജോണ്‍ (എഐബിഒസി) എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here