അതിരപ്പിള്ളി പദ്ധതി നടപ്പാക്കുക അസാധ്യമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനം കേരളത്തില്‍ അപ്രായോഗികമാണ്.
അതിനാല്‍ അതിരപ്പിള്ളി പദ്ധതിയെ കുറിച്ചുളള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. വിഷയത്തില്‍ ഒരു സമവായത്തിലെത്താന്‍ ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും എ.കെ ആന്റണി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിനു മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ചാണ്ടിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.