അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിനുള്ള അനുമതി റദ്ദാക്കാനാകില്ല; പഞ്ചായത്ത് സെക്രട്ടറി

0
74

പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി ഉടന്‍ റദ്ദാക്കാനാകില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി. ഉടമയ്ക്ക് നോട്ടീസ് നല്‍കി വിശദീകരണം തേടണമെന്നും അദ്ദേഹം പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലാണ് എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി റദ്ദാക്കുന്നത് പരിഗണിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം ചേരാനിരിക്കുന്നതിന് മുമ്പെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഈ പ്രതികരണം. ഇന്ന് മൂന്നുമണിക്കാണ് യോഗം.

വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നുമാണ് അന്‍വറിന്റെ വാദം.

പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ട് മലകളാണ് ഇടിച്ചു നിരത്തിയിട്ടുള്ളത്. ഇതിന് ജിയോളജി വകുപ്പില്‍നിന്ന് അനുമതിയും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വ്യക്തിവൈരാഗ്യം മൂലമെന്നാണ് എം എല്‍ എ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here