അമിതഫീസ്; തുക തിരിച്ചു നല്‍കിയില്ലെങ്കില്‍ സ്‌കൂളുകള്‍ ഏറ്റെടുക്കും

0
70
New Delhi: Delhi CM Arvind Kejriwal speaks during a press conference at his residence in New Delhi on Saturday. PTI Photo(PTI10_8_2016_000163B)

അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ കടുത്ത നടപടികളുമായി അരവിന്ദ് കേജ്രരിവാള്‍. 449 സ്‌കൂളുകളിലാണ് ഇത്തരത്തില്‍ അധികമായി ഫീസ് ഈടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്.

ഈടാക്കിയ തുക രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് തിരിച്ചു കൊടുക്കണമെന്നും ഇല്ലാത്ത പക്ഷം 449 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ആറാം ശമ്പളക്കമ്മീഷന്റെ നിര്‍ദേശപ്രകാരം അധ്യാപകര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കിയതോടെയാണ് വിദ്യാര്‍ഥികളുടെ ഫീസ് നിരക്കും സ്‌കൂള്‍ അധികൃതര്‍ വര്‍ധിപ്പിച്ചത്. തലസ്ഥാനത്തെ അറിയപ്പെടുന്ന പല സ്‌കൂളുകള്‍ക്കും ഫീസ് തിരിച്ചുകൊടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളെ വേട്ടയാടുകയല്ല. കമ്മറ്റി നിര്‍ദേശങ്ങള്‍ പാലിക്കാനും അമിതമായി ഈടാക്കിയ ഫീസ് തിരികെ കൊടുക്കാന്‍ 449 സ്‌കൂളുകളോട് അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here