ഉണ്ണി മുകുന്ദന് പാരകളോട് പാര…

0
189


അഭിനയം അത്ര പോരെങ്കിലും ഒരു നടന് വേണ്ട എല്ലാ ലക്ഷണങ്ങളും ഉള്ളയാളാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ കുറേ സിനിമകള്‍ ചെയ്ത് വരുമ്പോള്‍ താരം രക്ഷപെടുമെന്ന് പല നടന്‍മാര്‍ക്കും അറിയാം. അതിനാല്‍ അവരൊക്കെ ഒരു മുഴം മുമ്പോ എറിഞ്ഞു. ഉണ്ണിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മലയാള സിനിമയില്‍ പലയിടത്തും നടക്കുന്നുണ്ട്. ചില നടന്‍മാരെ നടിമാരെ ഉപയോഗിച്ച് വരെ പാരകള്‍ പണിതു. ഇടക്കാലത്ത് താരത്തിന് സിനിമകള്‍ ഇല്ലാതായി. അങ്ങനെയാണ് ലാല്‍ജോസ് വിക്രമാദിത്യനിലേക്ക് വിളിച്ചത്. ചിത്രം രക്ഷപെട്ടതോടെ ഉണ്ണിയും രക്ഷപെട്ടു. എന്നാലും മലയാളത്തില്‍ സ്വന്തംനിലയ്ക്കൊരു സിനിമ ഹിറ്റാക്കാനായില്ല.

മലയാളത്തിലെ പ്രമുഖ സംവിധായകനുമായി ഉണ്ണിമുകുന്ദന്‍ വഴക്കുണ്ടാക്കാനിടയായത് വരെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു. പക്ഷെ, ഉണ്ണി ഇതൊക്കെ മനസിലാക്കാന്‍ വൈകി. അങ്ങനെയിരിക്കെയാണ് തെലുങ്ക് സിനിമയില്‍ തന്റെ കരിയര്‍ നിലനിര്‍ത്താന്‍ താരം തീരുമാനിച്ചത്. മോഹന്‍ലാല്‍ നായകനായ ജനതാ ഗാരേജില്‍ ഉണ്ണി മികച്ച പ്രകടം കാഴ്ചവച്ചതോടെ അവിടുത്തെ സംവിധായകരും നിര്‍മാതാക്കളും താരത്തെ തേടിയെത്തി. എന്നാല്‍ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തണമെന്ന് ഉണ്ണിക്ക് വാശിയുണ്ടായിരുന്നു. അതുകൊണ്ട് മലയാള സിനിമയ്ക്ക് ഡേറ്റുകള്‍ നല്‍കുന്നതിനൊപ്പമാണ് തെലുങ്കിലും അഭിനയിക്കുന്നത്.

ക്ലീന്റ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയമാണ് ഉണ്ണി ചെയ്തതെന്ന അഭിപ്രായം വന്ന് തുടങ്ങി. സംവിധായകന്‍ ഹരികുമാറിന്റെ മിടുക്കാണത്. നല്ല സംവിധായകര്‍ക്ക് ആരെയും അഭിനയിപ്പാക്കാനാകും. തെലുങ്കില്‍ ജയറാമിനൊപ്പം നല്ലൊരു വേഷം ചെയ്യുകയാണിപ്പോള്‍. ആരൊക്കെ വിചാരിച്ചാലും തന്നെ മലയാളത്തില്‍ നിന്ന് ഔട്ടാക്കാന്‍ പറ്റില്ലെന്ന് താരം തെളിയിക്കുകയാണ്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസില്‍ അഭിനയിക്കുന്ന താരം മറ്റ് പല ചിത്രങ്ങളും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here