ഹിന്ദു യുവാവും മുസ്ലിം യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമെന്ന് ഭയന്ന് ബജ്രംഗി ഭായ്ജാന് തടയണമെന്ന് ആവശ്യപെട്ടു
സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയതിനു പിന്നില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്ന് പഹ്ലജ് നിഹലാനി. യൂട്യൂബ് ചാനലായ ലെഹ്റന്‍ ടി.വിയ്ക്കു നല്കിയ അഭിമുഖത്തിലാണ് നിഹലാനിയുടെ വെളിപ്പെടുത്തല്‍.മധുര് ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രനിര്‍ദേശം അവഗണിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
‘ഇന്ദു സര്‍ക്കാറായിരുന്നു പ്രധാന പ്രശ്നം. സ്മൃതി ഇറാനി എപ്പോഴും ഒരു പ്രശ്നമായിരുന്നു. അവരേത് മന്ത്രാലയത്തിന്റെ ഭാഗമായാലും അവിടെ താനുണ്ടെന്ന് തോന്നിപ്പിക്കും. അവര്‍ എന്നോടു ചോദിച്ചു, എന്തുകൊണ്ടാണ് ഇന്ദു സര്‍ക്കാറിന് ക്ലിയറിങ് നല്‍കാത്തതെന്ന്. ഞാന്‍ പറഞ്ഞു ഞാന്‍ ചട്ടപ്രകാരമാണ് പോകുന്നതെന്ന്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന്റെ തന്റെ അധികാരം കാട്ടിക്കൊടുക്കണമായിരുന്നു സ്മൃതി ഇറാനിക്ക്. എന്നെക്കാള്‍ അവര്‍ ലക്ഷ്യമിട്ടത് അതിനേയായിരുന്നു.’ അദ്ദേഹം പറയുന്നു.
സല്‍മാനും കരീന കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബജ്രംഗി ഭായ്ജാന് എന്ന ചിത്രത്തിന് കേന്ദ്രനിര്‍ദേശം മറികടന്നാണ് താന്‍ അനുമതി നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.’ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും എനിക്കൊരു കോള്‍ വന്നു. ഈ സിനിമ റിലീസ് ചെയ്യരുതെന്ന് പറഞ്ഞു.’ ഹിന്ദു യുവാവും മുസ്ലിം യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിതെന്ന് ഭയന്നായിരുന്നു കേന്ദ്രത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.