കര്‍ണാടക കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു ; യെദ്യൂരപ്പയ്ക്കെതിരെ കേസ്

0
119

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വീടുകളില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതിന് കര്‍ണാടകസര്‍ക്കാര്‍ തിരിച്ചടി തുടങ്ങി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പക്കെതിരെ  സംസ്ഥാന അഴിമതിനിരോധനബ്യൂറോ കേസെടുത്തു.

ഭൂമി ഏറ്റെടുക്കുന്നത് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രണ്ടുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്തയെടുത്ത 15 കേസുകളും കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ ബലത്തിലാണ് യെദ്യൂരപ്പ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.നഗരത്തില്‍ ശിവറാം ക്രാന്ത് ലേ ഔട്ടിനായി 3546 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതില്‍ 257 ഏക്കര്‍ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് പതിച്ചുനല്‍കിയെന്നാണ് പരാതി. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഇത്.

ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന്, ബി.ജെ.പി. നേതാക്കള്‍ക്കെതിരേയുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയലക്ഷ്യത്തോടെയാണ് ആദായനികുതി റെയ്ഡ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിന് തിരിച്ചടിയായി ബി.ജെ.പി.നേതാക്കള്‍ക്കെതിരേയുള്ള പരാതിയില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here