ഗോരഖപുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ല; രാഹുലിനെതിരെ മോദി

0
232

രാഹുല്‍ ഗാന്ധി ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖപുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് യോഗി രാഹുലിനെ ഓര്‍മ്മിപ്പിച്ചു. സ്വച്ഛ് യുപി സ്വസ്ത്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് യോഗിയുടെ വിമര്‍ശം.

ഡല്‍ഹിയില്‍ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ പ്രധാന്യം മനസിലാകില്ലെന്നും യോഗി രാഹുലിനെ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണം. സ്വച്ഛ് സുന്ദര്‍ യുപി പദ്ധതി ഗോരഖ്പുരില്‍ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും യോഗി ആരോപിച്ചു.

ഗോരഖ്പുരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തെ അലഹാബാദ് ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനും ഡോക്ടര്‍മാരുടെ കുറവിനെ കുറിച്ചും പഠിച്ച് ഉത്തരവാദിത്വപെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here