ജനതാദള്‍ പിളര്‍ത്താന്‍ നിതീഷും ശരദ് യാദവും ഇന്ന് യോഗങ്ങള്‍ക്ക്

0
82

ബി​​​ഹാ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ര്‍ എ​​​ന്‍​​​ഡി​​​എ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ​​​തോ​​​ടെ ജനതാദള്‍ യുണൈറ്റഡില്‍ ഉ​​​ട​​​ലെ​​​ടു​​​ത്ത അ​​​നൈ​​​ക്യം പാ​​​ര്‍​​​ട്ടി​​​യെ പി​​​ള​​​ര്‍​​​പ്പി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി​​​രി​​​ക്കേ ഇ​​​ന്ന് ര​​​ണ്ടു നി​​​ര്‍​​​ണാ​​​യ​​​ക യോ​​​ഗ​​​ങ്ങ​​​ള്‍.നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന പാ​​​ര്‍​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്‍ ശ​​​ര​​​ദ് യാ​​​ദ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്നു സ​​​മാ​​​ന്ത​​​ര ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂട്ടീ​​​വ് ചേ​​​രു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റും യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​യോ​​​ഗ​​​ത്തി​​​ല്‍ ശ​​​ര​​ദ് യാ​​​ദ​​​വ് പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും നി​​​തീ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത വി​​​മ​​​ര്‍​​​ശ​​​നം ഉ​​​യ​​​ര്‍​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ല്‍ പാ​​​ര്‍​​​ട്ടി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കും.

ജ​​​​ന​​​​വി​​​​ധി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച്‌ നി​​​തീ​​​ഷ് അ​​​വ​​​സ​​​ര​​​വാ​​​ദ​​​ന​​​യം സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ശ​​​​ര​​​​ത് യാ​​​​ദ​​​​വ് വി​​​​ഭാ​​​​ഗം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം വി​​​​യോ​​​​ജി​​​​പ്പു​​​​ള്ള​​​​വ​​​​ര്‍​​​​ക്ക് പാ​​​​ര്‍​​​​ട്ടി വി​​​​ടാ​​​​മെ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് നി​​​​തീ​​​​ഷ്കു​​​​മാ​​​​ര്‍ വി​​​​ഭാ​​​​ഗം ന​​​​ല്‍​​​​കു​​​​ന്ന​​​​ത്.എ​​​ന്താ​​​യാ​​​ലും പാ​​​റ്റ്ന​​​യി​​​ലെ മൗ​​​​ര്യ ഹോ​​​​ട്ട​​​​ലി​​​​ല്‍ ഇ​​​​ന്നു ചേ​​​​രാ​​​​ന്‍ നി​​​​ശ്ച​​​​യി​​​​ച്ച യോ​​​​ഗം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വ​​​​സ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​ന്ന് നി​​​തീ​​​ഷ് വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു. ബി​​​​ഹാ​​​​റി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യില്‍ ദു​​​​രി​​​​ത​​​​മ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്പോ​​​​ള്‍ ആ​​​​ഡം​​​​ബ​​​​ര​​​​ ഹോ​​​​ട്ട​​​​ലി​​​​ല്‍ പാ​​​​ര്‍​​​​ട്ടി​​​​യു​​​​ടെ യോ​​​​ഗം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ദു​​​​ഷ്പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ട് അ​​​​ടു​​​​ത്ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here