ജെ.ഡി.യു-ബി.ജെ.പി സഖ്യ സര്‍ക്കാറിനെ പിടിച്ചുകുലുക്കി 1000 കോടി രൂപയുടെ ‘ശ്രീജന്‍ കുംഭകോണം’.

0
1944

ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു-ബി.ജെ.പി സഖ്യ സര്‍ക്കാറിനെ പിടിച്ചുകുലുക്കി 1000 കോടി രൂപയുടെ ‘ശ്രീജന്‍ കുംഭകോണം’. അഴിമതിയോട് സന്ധിയില്ലെന്നു പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യം ഉപേക്ഷിച്ച് മണിക്കൂറിനകം ബി.ജെ.പിയുമായി ചേര്‍ന്ന് നിതീഷ് പുതിയ സര്‍ക്കാര്‍ രൂപവത്കരിച്ചത് ജൂലൈ 27നാണ്. ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദിയെ ആരോപണക്കൂട്ടിലാക്കിയാണ് കുംഭകോണം പുറത്തുവന്നത്. സുശീല്‍ കുമാര്‍ മോദിയുടെ രാജിയും സി.ബി.െഎ അന്വേഷണവുമെന്ന ആര്‍.ജെ.ഡി ആവശ്യത്തെ ആദ്യം അവഗണിച്ച നിതീഷ്, ലാലുപ്രസാദ് യാദവും പ്രതിപക്ഷ നേതാവ് തേജസ്വിനി യാദവും വന്‍ അഴിമതി രാഷ്ട്രീയ ആയുധമാക്കിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, പ്രതിപക്ഷം നിലപാട് ശക്തമാക്കിയതോടെ വ്യാഴാഴ്ച രാത്രി വൈകി സി.ബി.െഎ അന്വേഷണത്തിന് ശിപാര്‍ശചെയ്തു.
ബിഹാറിലെ ഭാഗല്‍പുര്‍ ജില്ലയിലെ സന്നദ്ധ സംഘടനയായ ശ്രീജന്‍ മഹിള സഹയോഗ് സമിതിക്ക് നല്‍കിയ സര്‍ക്കാര്‍ ഫണ്ടുകള്‍ മറിച്ച് വന്‍ പലിശക്ക് വീണ്ടും വായ്പ നല്‍കിയതാണ് പുറത്തുവന്നത്. നിതീഷ് കുമാര്‍-ബി.ജെ.പി സഖ്യം ആദ്യം ഭരണത്തിലുണ്ടായിരുന്ന 2007-14 കാലയളവിലാണ് ഇത് നടന്നത്. ഇക്കാലയളവില്‍ ധനവകുപ്പിന്റെ ചുമതല ഭൂരിഭാഗവും സുശീല്‍ കുമാര്‍ മോദിക്കായിരുന്നു.
ജില്ല കലക്ടര്‍ വിവിധ പദ്ധതികള്‍ക്കായി ട്രഷറിയില്‍നിന്ന് അനുവദിക്കുന്ന പണം ദേശസാത്കൃത ബാങ്കുകളിലെ ജീവനക്കാര്‍, കലക്ടറേറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘടനയുടെ അക്കൗണ്ടിലേക്ക് വകമാറ്റും. ഉന്നതതലത്തിലെ കൂട്ടുേെകട്ടാടെ ഏഴു വര്‍ഷമാണ് ഇതു തുടര്‍ന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സംഘടന സ്ഥാപക മനോരമ ദേവി മരിച്ചതോടെയാണ് വെട്ടിപ്പ് പുറത്തുവന്നത്. സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നു സംഘടന. പിന്നീട് മുതല്‍ നിലനിര്‍ത്തി വട്ടിപ്പലിശക്ക് മറ്റുള്ളവര്‍ക്ക് വായ്പയായി നല്‍കും. ജില്ല ട്രഷറിയില്‍ നിന്നുള്ള ചെക്കുകളുടെ എതിര്‍വശത്ത് തങ്ങളുടെ അക്കൗണ്ട് നമ്പര്‍ എഴുതും. ബാങ്കുകളുടെ വ്യാജ ഇ-സ്റ്റേറ്റ്‌മെന്റുകള്‍ ഉണ്ടാക്കും. ഇതായിരുന്നു വെട്ടിപ്പിന്റെ വഴി. വ്യാജ ഇ-സ്റ്റേറ്റ്‌മെന്റുകള്‍ പതിവായി സര്‍ക്കാര്‍ ഓഫിസുകളിലേക്ക് അയച്ചുകൊടുത്തിട്ടും ആരും സംശയിച്ചില്ല.
2007 മുതല്‍ 14 വരെ സര്‍ക്കാര്‍ ഓഡിറ്റില്‍നിന്ന് രക്ഷപ്പെടാന്‍ വ്യാജ പാസ്ബുക്കുകള്‍ വരെ അച്ചടിച്ചു. വ്യാജ ബാങ്കിങ് സോഫ്‌റ്റ്വെയര്‍ അടങ്ങിയ ലാപ്‌ടോപ്, പ്രിന്റര്‍, പെന്‍ഡ്രൈവുകള്‍, ഇ-സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതോടെയാണ് തട്ടിപ്പിന്റെ ആഴം പുറത്തുവന്നത്. ബാങ്ക് അധികൃതരുടെ ഒപ്പില്ലാത്തതായിരുന്നു ഇ-സ്േറ്ററ്റ്‌മെന്റുകള്‍. ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഭാഗല്‍പുര്‍ ബ്രാഞ്ചുകളിേലക്കാണ് തുക വകമാറ്റിയത്.
ജില്ല മജിസ്‌ട്രേറ്റ് ട്രഷറിയില്‍നിന്നുള്ള ചെക്കുകള്‍ ബാങ്കുകളിലേക്കായി നല്‍കുേമ്പാള്‍ അതിന്റെ പിറകില്‍ ഓഫിസിലുള്ളവര്‍ തന്നെ തുക എന്‍.ജി.ഒയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ച് വ്യാജ ഒപ്പ് പതിക്കും. പുതിയ ചെക്ക് നല്‍കുേമ്പാള്‍ പഴയ ചെക്കിലെ തുക കലക്ടറേറ്റിലേക്ക് മടക്കും. കേസില്‍ ഇതുവരെ ഒമ്പത് എഫ്‌.െഎ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ ജില്ല മജിസ്േട്രറ്റിന്റെ പങ്ക് സംബന്ധിച്ചും ആക്ഷേപമുണ്ട്. രാഷ്ട്രീയ സംരക്ഷണമില്ലാതെ തട്ടിപ്പ് തുടരില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യമായി സമ്മതിക്കുന്നു. സംഘടനയുടെ ഡയറക്ടറും സെക്രട്ടറിയും ഇതിനകം ഒളിവില്‍ പോയി. ഇതിനിടെ, പട്‌ന ഹൈകോടതിയില്‍ സി.ബി.െഎ അന്വേഷണത്തിനായി പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത് സര്‍ക്കാറിന് തലവേദനയായി. തുടര്‍ന്നാണ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുടെ ഉന്നതതല യോഗം വിളിച്ച നിതീഷ് സി.ബി.െഎ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here