നിതീഷ് കുമാര്‍ വിഭാഗം എന്‍.ഡി.എയില്‍, ജനതാദള്‍ പിളര്‍ന്നു

0
108


നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു എന്‍.ഡി.എയില്‍ ചേരുന്നു. ഔദ്യോഗികമായി എന്‍.ഡി.എ സഖ്യകക്ഷിയാകാനുള്ള പ്രമേയം ജെ.ഡി.യു ദേശീയ എക്‌സിക്യൂട്ടീവ് യോഗം പാസാക്കി ഇതോടെ ഐക്യജനതാദള്‍ രണ്ടായി പിളര്‍ന്നു.
എന്‍.ഡി.എയിലേക്കെന്ന തീരുമാനം എത്തിയതോടെ നിതീഷ്‌കുമാറിന്റെ വസതിക്ക് മുന്നില്‍ ജെ.ഡി.യു ശരത് യാദവ് വിഭാഗം അനുയായികള്‍ മുദ്രാവാക്യവുമായി എത്തി.മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയില്‍ നടന്ന ജെ.ഡി.യു യോഗമല്ല, അത് ബി.ജെ.പി യോഗമായിരുന്നുവെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
ആര്‍.ജെ.ഡിയുമായുള്ള മഹാസഖ്യത്തില്‍ നിന്നും വിട്ടശേഷം നിതീഷ് കുമാര്‍ ബി.ജെ.പി പിന്തുണയോടെ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നിതീഷുമായി കൂടിക്കാഴ്ച നടത്തിയ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ എന്‍.ഡി.എയിലേക്ക് ജെ.ഡി.യുവിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.നിതീഷ് കുമാര്‍ പക്ഷത്തിനു പിന്നാലെ ശരത് യാദവ് പക്ഷവും ഇന്ന് സമാന്തര ദേശീയ എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here