പത്തുകോടിരൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

0
61

പത്തു കോടി രൂപയുടെ അസാധുനോട്ടുകള്‍ പോലീസ് പിടിയില്‍. കായംകുളത്തു നിന്നാണ് ആയിരത്തിന്റെ പത്തുകോടി രൂപ പോലീസ് പടിച്ചെടുത്തത്. കായംകുളം സി.ഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്. അസാധു നോട്ടുകള്‍ കടത്തുന്ന എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രണ്ടുപേരെയാണ് നോട്ടുമായി കാറില്‍നിന്നും പിടികൂടിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലൂടെ ഇതിനുപിന്നിലെ മൂന്നുപേരെകൂടി പിടിക്കാന്‍ കഴിഞ്ഞു. ഈ അഞ്ചുപേരും പാലക്കാട് സ്വദേശികളാണ്.

ഈ അടുത്തിടെയാണ് ചേര്‍ത്തലയില്‍ അസാധു നോട്ട് കടത്തിയ സംഘത്തെ പോലീസ് പിടികൂടിയത്. ഈ അഞ്ചുപേര്‍ക്ക് ചേര്‍ത്തലക്കാരുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. വിശദമായ അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി ഉടന്‍ കായംകുളത്തെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here