പൊതുഇടത്ത് മദ്യപിച്ചു; ചോദ്യം ചെയ്ത യുവാവിനെ കുത്തികൊന്നു

0
59

പൊതുഇടത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. തരുണ്‍ (26) ആണ് മരിച്ചത്. തരുണിന്റെ സഹോദരന്‍ ദുര്‍ഗേഷിന് മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റു.

മൂന്നുപേര്‍ പരസ്യമായി മദ്യപിക്കുന്നത് യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
പിതാവ് നടത്തുന്ന കടയിലേക്കുള്ള വഴിമുടക്കിയായിരുന്നു ഇവരുടെ മദ്യപാനം. കടയിലെത്തിയ യുവാക്കള്‍ മദ്യപസംഘത്തോട് കടയുടെ മുന്നില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അവര്‍ യുവാക്കളോട് കയര്‍ത്തു. തുടര്‍ന്നാണ് കത്തികൊണ്ട് തരുണിനെ കുത്തിയത്. തടയാന്‍ ശ്രമിച്ച സഹോദരന്‍ ദുര്‍ഗേഷിനും പരിക്കേറ്റു. കണ്ടുനിന്നവര്‍ പോലീസിനെ വിവരം അറിയിക്കുകയും യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ദുര്‍ഗേഷിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തില്‍ മംഗള്‍പുരി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും മറ്റ് രണ്ടുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here