പോപ്പുലര്‍ ഫ്രണ്ട് ഭീഷണി : മതം മാറി വിവാഹിതയായ യുവതിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം

0
86


മതം മാറി വിവാഹിതയായശേഷം മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന യുവതിക്കും കുടുംബത്തിനും പൊലീസ്സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തനിക്ക് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയില്‍നിന്ന് ഭീഷണിയുണ്ടെന്ന് കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ നടപടി.

മതംമാറി വിവാഹിതയായ യുവതിയെ കണ്ടെത്താന്‍ ഭര്‍ത്താവ് അനീഷ് ഹമീദ് പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മജിസ്‌ട്രേട്ട് പരിശോധനാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മജിസ്‌ട്രേട്ടിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കവെ യുവതി കോടതിയില്‍ നേരിട്ട് ഹാജരായി സംഘടനയുടെ ഭീഷണിയെക്കുറിച്ച് പരാതിപ്പെട്ടു. യുവതിക്കും മാതാപിതാക്കള്‍ക്കും കോടതിയില്‍നിന്ന് നാട്ടിലെത്താനും തുടര്‍ന്ന് വീട്ടിലും പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. അനീഷ് ഹമീദ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.

മെയ് 16 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പൊലീസ് ഡല്‍ഹിയില്‍നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ മജിസ്‌ട്രേട്ട് അനുവദിച്ചു. തീവ്രവാദസംഘടനയിലെ ചിലര്‍ തന്നെ തടഞ്ഞുവച്ചതായി യുവതിയുടെ പിതാവ് മജിസ്‌ട്രേട്ട്‌ കോടതിയിലും പരാതി ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here