മുസഫര്‍നഗര്‍ ട്രെയിന്‍ അപകടം മരണം പത്തായി , 50 പേര്‍ക്കു പരിക്ക്

0
87

ഉത്തര്‍പ്രദേശ് മുസഫര്‍നഗറില്‍ ട്രെയിന്‍ പാളം തെറ്റി. 10 പേര്‍ മരിച്ചു; അന്‍പതോളം പേര്‍ക്കു പരിക്കേറ്റു. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്‌സ്പ്രസിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. താന്‍ നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണെന്നു കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഖട്ടൗലിയിലാണ് അപകടമുണ്ടായത്. പുരിയില്‍നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ഖട്ടൗലി സ്റ്റേഷനില്‍നിന്ന് എടുത്തയുടനെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തി. 50 പേര്‍ക്കെങ്കിലും പരിക്കേറ്റിരിക്കാമെന്നാണ് ഇവര്‍ പറയുന്നത്.

കേന്ദ്രമന്ത്രിമാരായ ഡോ. സഞ്ജീവ് ബല്യാന്‍, മനോജ് സിന്‍ഹ എന്നിവര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മനോജ് സിന്‍ഹ പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരിക്കേറ്റവരെ രക്ഷിക്കാന്‍ എല്ലാവിധ സഹായങ്ങളും ചികില്‍സകളും ഉറപ്പാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here