മോദിയെ വി​മ​ര്‍​ശി​ച്ച ചി​ത്ര​കാ​ര​നു വ​ധ​ഭീ​ഷ​ണി

0
84

 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ കാ​ര്‍​ട്ടൂ​ണ്‍ വ​ര​ച്ച ക​ലാ​കാ​ര​നു വ​ധ​ഭീ​ഷ​ണി. ആ​സാം സ്വ​ദേ​ശി നി​തു​പ​ര്‍​ണ രാ​ജ്ബോം​ഗ്ഷി​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​രു​ന്നെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ കു​ട്ടി​ക​ള്‍ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു നി​തു​പ​ര്‍​ണ​യു​ടെ കാ​ര്‍​ട്ടൂ​ണ്‍. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് രാ​ജ്ബോം​ഗ്ഷി കാ​ര്‍​ട്ടൂ​ണ്‍ ഫേ​സ്ബു​ക്കി​ലും ത​ന്‍റെ വെ​ബ്സൈ​റ്റി​ലും പോ​സ്റ്റ് ചെ​യ്ത​ത്. ഇ​ത് നി​ര​വ​ധി ആ​ളു​ക​ള്‍ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്തു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് രാ​ജ്ബോം​ഗ്ഷി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ന്ന​ത്.
കോ​ര്‍​പ​റേ​റ്റു​ക​ള്‍ ന​ല്‍​കു​ന്ന ഓ​ക്സി​ജ​ന്‍ മോ​ദി​യും പ​ശു​വും യു​പി മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥും ശ്വ​സി​ക്കു​ന്ന​താ​ണു കാ​ര്‍​ട്ടൂ​ണി​ല്‍ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദേ​ശീ​യ പ​താ​ക​യ്ക്കു​പ​ക​രം കൊ​ടി​മ​ര​ത്തി​ല്‍ ശി​ശു​വി​ന്‍റെ​യും മ​റ്റൊ​രാ​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തും ക​ര​യു​ന്ന സ്ത്രീ​യു​ടെ സാ​രി അ​ഴി​ച്ച്‌ മോ​ദി ത​ല​പ്പാ​വ് ആ​ക്കി​യി​രി​ക്കു​ന്ന​തും കാ​ര്‍​ട്ടൂ​ണി​ലു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here